എന്‍ ഡി എ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി നാളെ മലപ്പുറം ജില്ലയില്‍ പ്രചരണം നടത്തും.

മലപ്പുറം ; എന്‍ ഡി എ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി മലപ്പുറം ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും. രാവിലെ പത്തിന് ജില്ലാ പഞ്ചായത്തിലേക്ക് മംഗലം ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന കുറ്റിയില്‍ ശിവദാസന്റെ പ്രചരണത്തിന് പുറത്തൂരില്‍ നടക്കുന്ന കണ്‍വെന്‍ഷനിലും 12 മണിക്ക് മലപ്പുറം മുനിസിപ്പാലിറ്റിയിലേക്ക് മത്സരിക്കുന്ന എ കെ പുരുഷോത്തമന്റെ പ്രചരണത്തിനായി വാറങ്കോട് നടക്കുന്ന സ്ഥാനാര്‍ത്ഥി സംഗമത്തിലും കണ്‍വെന്‍ഷനിലുമാണ് പങ്കെടുക്കുക. ബി ഡി ജെ എസ് സംസ്ഥാന സെക്രട്ടറിമാരായ കെ കെ ബിനു, അഡ്വ. രാജന്‍ മഞ്ചേരി, ബി ജെ പി ജില്ലാ പ്രസിഡന്റ് രവി തേലത്ത്, നാരായണന്‍ മാസ്റ്റര്‍, പ്രേമന്‍ മാസ്റ്റര്‍, രാജീവ് കല്ലാമൂല എന്നിവര്‍ പങ്കെടുക്കും.