ലോക മനുഷ്യാവകാശദിനമാചരിച്ചു.

മലപ്പുറം : സെന്‍ട്രല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക മനുഷ്യാവകാശദിനമാചരിച്ചു. മനുഷ്യാവകാശ പ്രതിജ്ഞ ചൊല്ലി. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. സി. എ. അസീസ് ഉദ്ഘാടനംചെയ്തു. രാജന്‍ മഞ്ചേരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ സെക്രട്ടറി സുധീര്‍ബാബു മുഖ്യഭാഷണം നടത്തി.

സന്ദീപ് ടി., ജി. കെ മലപ്പുറം, ഛന്ദ്രമതി ചെറുകോട്, രണ്ടത്താണി, വാജിദ് വെളുമ്പിയംപാടം, ഹിബത്തുല്ല വാഴക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.