യു.എ.ഇ ചൈനയുടെ സഹകരണത്തോടെ നിര്‍മിച്ച സിനോഫാം കൊവിഡ് 19 വാക്‌സിന് ഔദ്യോഗിക അംഗീകാരം.
അബുദബി: യു.എ.ഇ ചൈനയുടെ സഹകരണത്തോടെ നിര്‍മിച്ച സിനോഫാം കൊവിഡ് 19 വാക്‌സിന് ഔദ്യോഗിക അംഗീകാരം. വാക്‌സിന് 86 ശതമാനം ഫലപ്രാപ്തിയുണ്ടെന്നു യു.എ.ഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എല്ലാവര്‍ക്കും വാക്‌സിന്‍ ഉപയോഗിക്കാന്‍ ഉടന്‍ അനുമതി നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.
ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സിനോഫാമുമായുള്ള സഹകരണത്തോടെയാണ് അബുദാബി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വാക്‌സിന്‍ പരീക്ഷണം നടത്തിയത്. അടിയന്തര ഘട്ടങ്ങളില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ യു.എ.ഇ നേരത്തെ അനുമതി നല്‍കിയിരുന്നു.