തിരഞ്ഞെടുപ്പിൽ ഉറച്ച കമ്യൂണിസ്റ്റുകാർപോലും യു.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് കെ സി വേണുഗോപാൽ എം പി

വണ്ടൂർ: ഈ തിരഞ്ഞെടുപ്പിൽ ഉറച്ച കമ്യൂണിസ്റ്റുകാർപോലും യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നും യു.ഡി.എഫിന്റെ വിജയമാഘോഷിക്കാൻ രാഹുൽഗാന്ധി എത്തുമെന്നുംഎ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.

കെ സി വേണുഗോപാൽ വണ്ടൂരിൽ പ്രസംഗിക്കുന്നു (ഫോട്ടോ രാജു മുള്ളമ്പാറ)

പോരൂർ താളിയംകുണ്ടിലും എടവണ്ണയിലും നടന്ന യു.ഡി.എഫ്. യോഗങ്ങൾ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

താളിയം കുണ്ടിൽ പോരൂർ പഞ്ചായത്ത് യു.ഡി.എഫ്. ചെയർമാൻ കെ.ടി. അബ്ദുൽ റശീദ് അധ്യക്ഷതവഹിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ , ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ്, ഇ. മുഹമ്മദ് കുഞ്ഞി, കെ.ടി. അജ്മൽ, എൻ.എ. മുബാറക്, ടി.പി. ഗോപാലകൃഷ്ണൻ, മുസ്തഫ അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.

എടവണ്ണയിൽ വി. ഹൈദർ അധ്യക്ഷതവഹിച്ചു. പി.കെ. ബഷീർ എം.എൽ.എ, എ.പി. അനിൽകുമാർ എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ്, അജീഷ് എടാലത്ത്, ഇ.എ. കരീം, എ.പി. ജൗഹർ സാദത്ത്, ബി.വി. ഉഷാനായർ, ടി.പി. റഊഫ് തുടങ്ങിയവർ പ്രസംഗിച്ചു.