വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച 102 കുപ്പി വിദേശമദ്യം പിടികൂടി

പരപ്പനങ്ങാടി: പരപ്പനങ്ങാടി പഴശ്ശി നഗറിൽ ഒരു വീട്ടിൽ വില്പനക്കായി സൂക്ഷിച്ച 102 കുപ്പി വിദേശമദ്യം എക്‌സൈസ് പിടികൂടി.

തുടിശ്ശേരി വീട്ടിൽ കണ്ടൻകുട്ടി എന്നവരുടെ മകൻ റിജുവാണ് മലപ്പുറം എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുരങ്ങാടി എക്‌സൈസ് സർക്കിൾ പാർട്ടിയുടെ പിടിയിലായത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രമാണിച്ചു നാളെ വൈകുന്നേരം മുതൽ രണ്ടു ദിവസം ബാറുകളും ബീവറേജസ് ഷോപ്പുകളും അവധിയാകും എന്നത് മുൻകൂട്ടി കണ്ടാണ് ഇത്രയധികം മദ്യം വില്പനക്കായ് വാങ്ങി സൂക്ഷിച്ചത് എന്ന് പ്രതി എക്‌സൈസിനോട് പറഞ്ഞു.

പ്രിവെന്റീവ് ഓഫീസർ ബിജുവിന്റെ നേതൃത്വത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിജിത്ത്, ദിലീപ്കുമാർ, മുഹമ്മദ്‌ സാഹിൽ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഐശ്വര്യ എക്‌സൈസ് ഡ്രൈവർ ചന്ദ്രമോഹൻ എന്നിവരടങ്ങുന്ന എക്‌സൈസ് സംഘമാണ് ഈ മദ്യവേട്ട നടത്തിയത്.