കര്‍ഷകര്‍ പ്രധാനമന്ത്രിയ്ക്ക് ഏത്തവാഴക്കുല അയച്ച് പ്രതിഷേധിച്ചു.
വിലത്തകര്‍ച്ച നേരിടുന്ന ഏത്തക്കുലകള്‍ പ്രതീകാത്മകമായി പോസ്റ്റ് ഓഫീസ് വഴിയാണ് കര്‍ഷകര്‍ പ്രധാനമന്ത്രിയ്ക്ക് അയച്ചത്.
മലയാറ്റൂർ: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ കാര്‍ഷികപരിഷ്‌ക്കരണനിയമങ്ങള്‍ക്കെതിരെ ദില്ലിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് മലയാറ്റൂര്‍-നീലീശ്വരം മേഖലയിലെ കര്‍ഷകര്‍ പ്രധാനമന്ത്രിയ്ക്ക് ഏത്തവാഴക്കുല അയച്ച് പ്രതിഷേധിച്ചു. ഇപ്പോള്‍ വന്‍രീതിയില്‍ വിലത്തകര്‍ച്ച നേരിടുന്ന ഏത്തക്കുലകള്‍ പ്രതീകാത്മകമായി പോസ്റ്റ് ഓഫീസ് വഴിയാണ് കര്‍ഷകര്‍ പ്രധാനമന്ത്രിയ്ക്ക് അയച്ചത്.
കര്‍ഷകരായ ജോയിമുട്ടം തോട്ടില്‍, എംപി വില്‍സണ്‍, കെവി ജോണി, എംടി ജോയി, എംഡി സേവ്യര്‍, പിപി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വ്യത്യസ്തമായ പ്രതിഷേധം. അതേസമയം വിവാദ നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ പിന്നോട്ടില്ലെന്ന ഉറച്ച പ്രഖ്യാപനവുമായി വിവിധ കര്‍ഷകസംഘടനകള്‍ 16-ാം ദിവസവും പ്രതിഷേധത്തിലാണ്.
കേന്ദ്രം മുന്നോട്ടുവെച്ച എട്ട് നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമല്ലെന്നാണ് പ്രതിഷേധിക്കുന്ന കര്‍ഷകരുടെ നിലപാട്. 16-ാം ദിവസമാണ് കര്‍ഷകര്‍ ദില്ലിയിലെ തെരുവുകളില്‍ തുടരുന്നത്.കേരളത്തിൽ നിന്നുള്ള കർഷക കൂട്ടായ്‌മകൾ വരും ദിവസങ്ങളിലും പ്രതിഷേധവുമായി രംഗത്തുവരും.