എടപ്പാളിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ.

എടപ്പാൾ: എടപ്പാളിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. രാത്രി എട്ട് മണിയോടെ ചെറിയ ശബ്ദത്തോടെയാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. എടപ്പാൾ, കണ്ടനകം, വട്ടംകുളം,കാലടി, പടിഞ്ഞാറങ്ങാടി,തവനൂർ, മുവാങ്കര, ആനക്കര ചങ്ങരംകുളം മേഖലയിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടതായി പറയുന്നത്.