പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രെ ഒ​രു വി​ഭാ​ഗം തോ​ന്ന്യാ​സം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രെ ഒ​രു വി​ഭാ​ഗം തോ​ന്ന്യാ​സം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. ഇ​ട​ത് പ​ക്ഷ​ത്തി​ന് വോ​ട്ട് ന​ൽ​കി​യ​തു​കൊ​ണ്ട് ആ​രു​ടെ മു​ന്നി​ലും ആ​ർ​ക്കും ത​ല​കു​നി​ക്കേ​ണ്ടി വ​രി​ല്ലെ​ന്നും ജ​ലീ​ൽ പ​റ​ഞ്ഞു.

 

അ​ങ്ങാ​ടി​പ്പു​റ​ത്തും, പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ പാ​ത​യ്ക്ക​ര​യി​ലും കു​ന്ന​പ്പ​ള്ളി​യി​ലും എ​ൽ.​ഡി.​എ​ഫ് സൗ​ഹൃ​ദ സ​ദ​സ്സു​ക​ളി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ങ്ങാ​ടി​പ്പു​റ​ത്ത് ന​ട​ന്ന സ​ദ​സ്സി​ൽ അ​ഡ്വ. ടി.​കെ. റ​ഷീ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി പി.​കെ. അ​ബ്​​ദു​ല്ല ന​വാ​സ്, ടി. ​സു​ബ്ര​ഹ്​​മ​ണ്യ​ൻ, ആ​ൻ​റ​ണി, എ. ​ഹ​രി, കെ.​ടി. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

 

പാ​താ​യ്ക്ക​ര​യി​ൽ വ​രി​ക്ക​ത്ത് ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി ഇ. ​രാ​ജേ​ഷ്, ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് സ​ലിം, കെ.​ടി. ഹ​രി​ദാ​സ്, എം. ​ശ​ങ്ക​ര​ൻ കു​ട്ടി, ശ​ങ്ക​ര​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​ന്ന​പ്പ​ള്ളി​യി​ൽ ന​ട​ന്ന സ​ദ​സ്സി​ൽ സി.​പി.​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി. ​യൂ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. മു​ഹ​മ്മ​ദ​ലി സ്വാ​ഗ​ത​വും വി. ​ഉ​മ​ർ ന​ന്ദി​യും പ​റ​ഞ്ഞു.