Fincat

സി.പി.എം എസ്.ഡി.പി.ഐയുമായി രഹസ്യ ധാരണ; കെ.പി.എ മജീദ്.

വെൽ​ഫെയർ പാർട്ടിയുമായി യു.ഡി.എഫ് നടത്തിയത് രഹസ്യ ഇടപാടല്ല

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയഭീതിയിൽ സി.പി.എം മലബാർ മേഖലയിൽ വ്യാപകമായി എസ്.ഡി.പി.ഐയുമായി രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് മുസ്​ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കേരളത്തിൽ വിവിധ ജില്ലകളിലായി 62 തദ്ദേശസ്ഥാപനങ്ങളിൽ എസ്.ഡി.പി.െഎയുമായി സി.പി.എം ധാരണയിലെത്തിയിട്ടുണ്ട്​.

kpa-majeed

കണ്ണൂരിലെ സി.പി.എം നേതാക്കളാണ് പുതിയ നീക്കത്തിന് നേതൃത്വം വഹിച്ചത്. തെരഞ്ഞെടുപ്പിെന്റെ അവസാനഘട്ടത്തിലാണ് സി.പി.എം ഇത്തരമൊരു നീക്കം നടത്തിയത്.

 

 

കണ്ണൂരിലെ മുണ്ടേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ എസ്.ഡി.പി.ഐയെ സി.പി.എം സഹായിക്കും. അതിന്​ പകരമായി നാലാം വാർഡിൽ സി.പി.എമ്മിനെ എസ്.ഡി.പി.ഐ പിന്തുണക്കും.

 

2nd paragraph

ഇരിട്ടി നഗസരഭയിൽ കൂരമുക്ക്, നടുവനാട് വാർഡുകളിലും പരസ്പര ധാരണയുണ്ട്. നാദാപുരം പഞ്ചായത്തിലെ 17ാംവാർഡിൽ സി.പി.എമ്മിനും എസ്.ഡി.പിെഎക്കും ഒരേ സ്ഥാനാർഥിയാണ്. തൂണേരി ബ്ലോക്ക് പഞ്ചായത്ത്, മടായി, മാട്ടൂൽ തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം സി.പി.എം ഇത്തരത്തിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്.

 

വെൽ​ഫെയർ പാർട്ടിയുമായി യു.ഡി.എഫ് നടത്തിയത് രഹസ്യ ഇടപാടല്ല. മുന്നണിക്ക്​ പുറത്തുള്ള കക്ഷികളുമായി നീക്കുപോക്കുണ്ടെന്ന് തെരഞ്ഞെടുപ്പിന് മുന്നേതന്നെ യു.ഡി.എഫ് വ്യക്തമാക്കിയിരുന്നു. എന്നാൽ സി.പി.എം വർഗീയകക്ഷികളെന്ന് പറയുന്നവരുമായി തന്നെ ധാരണയുണ്ടാക്കുന്നതിെന്റ തെളിവാണ് പുറത്ത് വന്നതെന്നും കെ.പി.എ മജീദ് പറഞ്ഞു.