പതിനഞ്ച്കിലോ കഞ്ചാവ് പിടികൂടി

കാളികാവ്: മലപ്പുറം എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കാളികാവ് എക്സൈസ് ഇൻസ്പെക്ടർ എം ഒ വിനോദും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ നിലമ്പൂർ അമരമ്പലം സൗത്ത് വെച്ച് KL 24 M 4063 നമ്പർ കാറിൽ കടത്തിക്കൊണ്ട് പോവുകയായിരുന്ന 15.020 കിലോ കഞ്ചാവുമായി നിലമ്പൂർ കാളികാവ് സ്വദേശി സൈഫുദീൻ എന്ന മുത്തു,കാസർകോഡ് നറുക്കിക്കോട് സ്വദേശി ജിൻസൺ പി. ജോസ്, നിലമ്പൂർ അമരമ്പലം സൗത്ത് സ്വദേശി സൽമാനുൽ ഫാരിസ് എന്നിവരെ പിടികൂടി

കേസെടുത്തു.പാർട്ടിയിൽ ഐ ബി പി ഒ ടി.ഷിജു മോൻ, പി ഒ അശോക്, ശങ്കരനാരായണൻ, സി ഇ ഒ മാരായ അരുൺകുമാർ, സുലൈമാൻ, ലിജിൻ , സുഭാഷ് ഡബ്ലിയു സി ഇ ഒ രജനി എന്നിവരും ഉണ്ടായിരുന്നു.