കേരളത്തിലെ ഒന്നാം മുന്നണി യുഡിഎഫ് തന്നെയെന്ന് പി കെ കുഞ്ഞാലിക്കുട്ടി.

 

 

 

മലപ്പുറം: യുഡിഎഫിന്റെ മേല്‍ക്കെെ തെരഞ്ഞെടുപ്പില്‍ പ്രകടം എന്ന് മുസ്ലിം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി അവകാശവാദം ഉന്നയിച്ചപ്പോളെല്ലാം എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടിട്ടുണ്ട്. കേരളത്തിലെ ഒന്നാം മുന്നണി യുഡിഎഫ് തന്നെയെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് തെളിയിക്കും. എല്‍ഡിഎഫിന്റെത് അവകാശവാദം മാത്രമായി നിലനില്‍ക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി.