ബിജെപിയുടെ മേയർ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ തോറ്റു.

തൃശ്ശൂർ: കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മേയർ സ്ഥാനാർഥിയും ബിജെപി സംസ്ഥാന വക്താവുമായി ബി. ഗോപാലകൃഷ്ണൻ തോറ്റു. ബിജെപി കോട്ടയായ കുട്ടൻകുളങ്ങര ഡിവിഷനിൽനിന്നാണ് ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്.

 

യുഡിഎഫ് സ്ഥാനാർഥി എ.കെ സുരേഷ് ആണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. 200ഓളം വോട്ടുകൾക്കാണ് ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത്.

 

നിലവിൽ ആറു സീറ്റുകൾ മാത്രമുള്ള തൃശ്ശൂർ കോർപറേഷനിൽ വിജയം പ്രതീക്ഷിച്ചാണ് ബി. ഗോപാലകൃഷ്ണൻ അടക്കമുള്ള പ്രമുഖരെ പാർട്ടി രംഗത്തിറക്കിയത്.