മുസ്‌ലിംലീഗ് സ്ഥാനാർഥിയുടെ കടയ്ക്ക് തീയിട്ടു.

പുറത്തൂർ: പഞ്ചായത്തിൽ ജയിച്ച മുസ്‌ലിംലീഗ് സ്ഥാനാർഥിയുടെ കടയ്ക്ക് തീയിട്ടു. 17-ാം വാർഡ് എടക്കനാടിൽനിന്ന്‌ വിജയിച്ച പനച്ചിയിൽ നൗഫലിന്റെ കാവിലക്കാടുള്ള കാറ്ററിങ്‌ സർവീസ് കടയാണ് ബുധനാഴ്ച രാത്രി പത്തുമണിയോടെ തീയിട്ടത്. സി.പി.എം. പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന്‌ യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു. നൗഫലിന്റെ വീട്ടിൽവന്ന് അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. എടക്കനാട് വാർഡിൽ നൗഫൽ, സി.പി.എമ്മിന്റെ മുതിർന്ന നേതാവ് കെ.വി. സുധാകരനെ ഇരുനൂറിലേറെ വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.

 

 

തീ സമീപത്തെ തെങ്ങുകളിലേക്കും ആളിപ്പടരാൻ തുടങ്ങിയതോടെ നാട്ടുകാർ തീയണയ്ക്കാൻ തുടങ്ങി. തിരൂരിൽനിന്ന്‌ അഗ്‌നിരക്ഷാസേനയുമെത്തി.