റീപോളിംഗ് ഡിസംബർ 18 ന്

മലപ്പുറം ജില്ലയിൽ എം 75 തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ 34 കിസാൻ കേന്ദ്രം വാർഡിലെ 01, ജി.എച്ച്. സ്കൂൾ തൃക്കുളം പോളിംഗ് സ്റ്റേഷനിലെ വോട്ടിംഗ് മെഷീനുകൾ വോട്ടെടുപ്പിന്റെ ഫലം തിട്ടപ്പെടുത്താൻ കഴിയാത്തവിധം തകരാറായതിനാൽ വോട്ടെണ്ണൽ പൂർത്തിയാക്കുവാൻ കഴിയാതെ തടസ്സപ്പെട്ടിട്ടുള്ളതായി ബന്ധപ്പെട്ട വരണാധികാരികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതിനാൽ, പ്രസ്തുത പോളിംഗ് സ്റ്റേഷനുകളിൽ 2020 ഡിസംബർ 14 നു നടന്ന വോട്ടെടുപ്പ്, 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 128 (2) (എ) വകുപ്പ് പ്രകാരം അസാധുവാണെന്ന് പ്രഖ്യാപിക്കുകയും പ്രസ്തുത പോളിംഗ് സ്റ്റേഷനുകളിലെ വോട്ടെടുപ്പ് 2020 ഡിസംബർ 18 (വെള്ളി) രാവിലെ 7.00 മണി മുതൽ വൈകുന്നേരം 6.00 മണി വരെ ആദ്യ വോട്ടെടുപ്പ് എന്നതുപോലെ നടത്തേണ്ടതാണെന്നും പ്രസ്തുത വാർഡുകളിലെ വോട്ടെണ്ണൽ 2020 ഡിസംബർ 18 -ാം തീയതി വൈകുന്നേരം 8.00 മണിക്ക് അതാത് മുനിസിപ്പാലിറ്റി ഓഫീസുകളിൽ വച്ച് നടത്തേണ്ടതാണെന്നും കമ്മീഷൻ വിജ്ഞാപനം ചെയ്തു.