സ്വര്‍ണവില വീണ്ടും കൂടി. 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. വ്യാഴാഴ്ച പവന് 160 രൂപ വര്‍ധിച്ച്‌ 37,120 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4640 ആയി. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണവില കൂടുന്നത്. കഴിഞ്ഞ ദിവസം പവന് 36,960 രൂപയായിരുന്നു.