വോട്ട് ലഭിച്ചതിന് നന്ദിയും കൂടെ അസഭ്യവും

കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ വെറും അഞ്ച് വോട്ട് ലഭിച്ചതിന് നന്ദി പറഞ്ഞും കൂടെ അസഭ്യം ചൊരിഞ്ഞും സ്ഥാനാര്‍ഥിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പന്തളം നഗരസഭ മൂന്നാം ഡിവിഷനില്‍ മത്സരിച്ച ജാകസണ്‍ ബേബി തുരുത്തിക്കരയാണ് വന്‍ പരായത്തെ തുടര്‍ന്ന് വോട്ട് ചെയ്ത എല്ലാവരെയും എഫ്ബിയിലൂടെ അസഭ്യം പറഞ്ഞത്.

 

 

പൈപ്പ് ടാപ്പ് അടയാളത്തിലാണ് ജാക്‌സണ്‍ മത്സരിച്ചത്. ഫലം വന്നപ്പോള്‍ ജനങ്ങളുടെ പിന്‍തുണ 5 വോട്ടില്‍ ഒതുങ്ങി. ഇതിനെ തുടര്‍ന്നാണ് അസഭ്യ പ്രയോഗം നടത്തിയത്. പിന്നീട് പോസ്റ്റ് മുക്കിയെങ്കിലും സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നുണ്ട്. ‘ വെറും 5 വോട്ട് മാത്രം കിട്ടിയ സ്ഥാനാര്‍ഥിയാണെന്ന് നിങ്ങള്‍ കരുതിയോ, മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജ്ജനത്തെക്കാള്‍ ഭയാനകം ആയിരുന്നു’ എന്ന മുന്നറിയിപ്പും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.