എടയൂർ ഗ്രാമപ്പഞ്ചായത്ത് എൽ.ഡി.എഫിന് നഷ്ടപ്പെട്ടു.

വളാഞ്ചേരി: എടയൂർ ഗ്രാമപ്പഞ്ചായത്ത് എൽ.ഡി.എഫിന് നഷ്ടപ്പെട്ടു. 2015-ൽ ഇരുമുന്നണികളും ഒമ്പതുവീതം സീറ്റുകൾ നേടി ഒപ്പത്തിനൊപ്പം നിന്നപ്പോൾ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ്. ആദ്യമായി ഭരണം നേടിയിരുന്നു. എന്നാൽ ഇത്തവണ യു.ഡി.എഫ്. ഭരണം തിരിച്ചുപിടിച്ചു. വെൽഫെയർ പാർട്ടിക്ക് ലഭിച്ച ഒരു സീറ്റുൾപ്പെടെ പതിനൊന്ന് സീറ്റുകളാണ് യു.ഡി.എഫ്. നേടിയത്. എട്ട് സീറ്റുകളിലാണ് എൽ.ഡി.എഫ്. വിജയിച്ചത്.

 

 

ഇരിമ്പിളിയം പഞ്ചായത്തിൽ ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിൽ ഒരു സീറ്റിന്റെ മുൻതൂക്കത്തിലാണ് യു.ഡി.എഫ്. ഭരണം നിലനിർത്തിയത്. ആകെയുള്ള പതിനേഴ് വാർഡിൽ യു.ഡി.എഫ്. ഒൻപതും എൽ.ഡി.എഫ്. എട്ടും സീറ്റുകൾ നേടി.