റിബലായി മത്സരിച്ച മുസ്‌ലിംലീഗ് സിറ്റിങ് കൗൺസിലർ ഐ.പി. ഷാജിറയ്ക്ക് വിജയം.

തിരൂർ: നിലവിലുള്ള സിറ്റിങ് സീറ്റ് ജനറലായതോടെ സീറ്റ് നിഷേധിക്കപ്പെട്ടതോടെ റിബലായി മത്സരിച്ച മുസ്‌ലിംലീഗ് സിറ്റിങ് കൗൺസിലർ ഐ.പി. ഷാജിറയ്ക്ക് മിന്നുംവിജയം. കോലാർകുണ്ട് വാർഡിൽ 394 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാജിറ ജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 257 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാജിറ ജയിച്ചത്.

 

സംവരണവാർഡായ 15-ൽ സീറ്റ് നിഷേധിച്ചതോടെയാണ് കോൺഗ്രസുകാരനായ ടി.പി. സതീഷ് റിബലായി മത്സരിച്ചത്. പാർട്ടി അച്ചടക്ക നടപടിയെടുത്തുവെങ്കിലും സതീഷ് പിന്മാറിയില്ല. 49 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സതീഷ് വിജയക്കൊടി പാറിച്ചത്l.