വെട്ടം പഞ്ചായത്തിൽ എൽഡിഎഫ് ഭരണം.
തിരൂർ: നാലുപതിറ്റാണ്ട് കാലം ലീഗ് കുത്തകയാക്കിയ വെട്ടം പഞ്ചായത്തിൽ എൽഡിഎഫ് ഭരണം. മുൻ പഞ്ചായത്ത് പ്രസിഡന്റടക്കം പ്രമുഖർ തോൽവിയറിഞ്ഞു. എൻ ഷംസുദ്ദീൻ എംഎൽഎയുടെ വീട് ഉൾക്കൊള്ളുന്ന വാർഡ് സിപിഐ എം പിടിച്ചെടുത്തു.
പഞ്ചായത്തിൽ ലീഗിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന ലീഗ് നേതാക്കളുടെ അഹന്തക്കാണ് അടിയേറ്റത്. 20 അംഗ പഞ്ചായത്തിൽ സിപിഐ എം 10 സീറ്റിൽ വിജയിച്ചു. നാല് സീറ്റിൽ ലീഗും മൂന്നിൽ കോൺഗ്രസുമൊതുങ്ങി. രണ്ട് സീറ്റിൽ ലീഗ് റിബലുകളും ഒരു സീറ്റിൽ സ്വതന്ത്രയും വിജയിച്ചു.
പഞ്ചായത്ത് രൂപീകരിച്ചതിനുശേഷം ഇതുവരെ സിപിഐ എമ്മിന് കടന്നുകയറാൻ കഴിയാത്ത നാല് സീറ്റിലെ വിജയം പഞ്ചായത്ത് പിടിച്ചെടുത്തതിൽ മാറ്റുകൂട്ടി. മൂന്നാം വാർഡിൽ ഉസ്മാനും ഒമ്പതിൽ രാധയും 13 ൽ റുബീനയും 17 ൽ നൗഷാദും മിന്റും യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിയുമായ പി സൈനുദ്ദീനെ ലീഗ് വിമതൻ ഫാറൂഖ് പരാജയപ്പെടുത്തി.16 ൽ ലീഗ് റിബൽ റിയാസ് ബാബുവും വിജയിച്ചു.
പഞ്ചായത്തിലെ രണ്ട് ബ്ലോക്ക് ഡിവിഷനിലും ജില്ലാ പഞ്ചായത്ത് ഡിവിഷനിലും സിപിഐ എം വൻ വിജയം നേടി. പറവണ്ണ ബ്ലോക്ക് ഡിവിഷനിൽ വി തങ്കമണി 577 വോട്ടിനും വെട്ടം ഡിവിഷനിൽ പി പി അബ്ദുൾ നാസർ 522 വോട്ടിനും വിജയിച്ചു. ജില്ലാ പഞ്ചായത്തിൽ ഇ അഫ്സൽ മികച്ച വോട്ട് നേടി.