രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന മദ്യം പിടികൂടി

കണ്ണൂർ: എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പേരാവൂർ എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എൻ പത്മരാജന്റെ നേതൃത്വത്തിൽ കണിച്ചാർ – ഓടൻതോട് ഭാഗത്ത്‌ വച്ച് നടത്തിയ വാഹന പരിശോധനയിൽ ജീപ്പിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 27 ലിറ്റർ മദ്യവുമായി കരിക്കോട്ടക്കരി സ്വദേശിയായ മാത്യു സെബാസ്റ്റ്യൻ പിടിയിലായി.

എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ ഉമ്മർ, ഐ ബി പ്രിവന്റീവ് ഓഫീസർ ഒ നിസാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി വിജയൻ, വി എൻ സതീഷ് , സി പി ഷാജി, കെ.ശ്രീജിത്ത്‌, എക്‌സൈസ് ഡ്രൈവർ എം ഉത്തമൻ എന്നിവരുമുണ്ടായിരുന്നു.