ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു

മേലാറ്റൂർ: ഡിസിസി അംഗവും എടപ്പറ്റ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി ജോർജ് മാത്യുവിനെ പിടിച്ചുകെട്ടി എൽഡിഎഫ് സ്ഥാനാർഥി കെ എം ഷാനവാസ്. ശക്തമായ മത്സരം നടന്ന എടപ്പറ്റ പഞ്ചായത്തിലെ 12––ാം വാർഡ് പുല്ലുപറമ്പിൽ  

ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജോർജ് മാത്യുവിന് വിജയിക്കാനായത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ പുല്ലുപറമ്പിൽ ആകെ പോൾചെയ്ത 979  വോട്ടിൽ  483 വോട്ട് പി ജോർജ് മാത്യുവിനും 482 വോട്ട് കെ എം ഷാനവാസിനും ലഭിച്ചു. ത്രികോണ മത്സരം നടന്ന വാർഡിൽ കഴിഞ്ഞ തവണ 64 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് വിജയിച്ചത്. സിപിഐ എം  ഏരിയാ  കമ്മിറ്റി അംഗമാണ് കെ എം ഷാനവാസ്.