ഫലപ്രഖ്യാപനത്തിലെ പിശക് ട്രെന്‍ഡ് വെബ്‌സൈറ്റില്‍ തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: വെബ്‌സൈറ്റിലെ തകരാര്‍ മൂലം തെറ്റായി റിപോര്‍ട്ട് ചെയ്ത തദ്ദേശ തിരഞ്ഞെടുപ്പ് കക്ഷി നില തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരുത്തിയതായി റിപോര്‍ട്ട്. പുതിയ കണക്കനുസരിച്ച് എല്‍ഡിഎഫ് 42, യുഡിഎഫ് 36, ബിജെപി 2 എന്നിങ്ങനെയാണ് കക്ഷി നില. നേരത്തെ ഇത് എല്‍ഡിഎഫ് 35, യുഡിഎഫ് 45 എന്‍ഡിഎ 2, മറ്റുള്ളവര്‍ 4 എന്നിങ്ങനെയായിരുന്നു. ഏതാനും മാധ്യമങ്ങളാണ് പുതിയ കണക്ക് പ്രസിദ്ധീകരിച്ചത്.

 

അതേസമയം വെബ് സൈറ്റില്‍ നിലവില്‍ വാര്‍ഡുകളുടെ എണ്ണമാണ് കാണിച്ചിരിക്കുന്നത്. വെബ്‌സൈറ്റ് തിരുത്തിയപ്പോള്‍ സംഭവിച്ച അബദ്ധമായിരിക്കുമെന്നാണ് സൂചന.