ജൂനിയര്‍ ചെബര്‍ ഇന്റര്‍നാഷണൽ വാര്‍ഷിക സമ്മേളനം നടത്തി

ജൂനിയര്‍ ചെബര്‍ ഇന്റര്‍നാഷണല്‍ വളാഞ്ചേരി വാര്‍ഷിക സമ്മേളനം നടത്തി.പരിപാടിയുടെ ഉദ്ഘാടനം പ്രൊ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ നിര്‍വഹിച്ചു.ജെ സി ഐ വളാഞ്ചേരി പുതിയ ഭാരവാഹികള്‍ സമ്മേളന പരിപാടിയില്‍ സ്ഥാനമേറ്റു.അമീന്‍ പി ജെ അധ്യക്ഷം വഹിച്ചു. നാഷണല്‍ വൈസ് പ്രസിഡന്റ് അഫ്‌സല്‍ ബാബു, സോണ്‍ പ്രസിഡന്റ് ഡോ സുശാന്ത്, വൈസ് പ്രസിഡന്റ് തല്ഹത്, എന്നിവര്‍ പങ്കെടുത്തു.

പുതിയ സൗജന്യ ഭവന നിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനം ഐ എം എ പ്രസിഡന്റ് ഡോ മുഹമ്മദ് അലി നിര്‍വഹിച്ചു. മറ്റു പദ്ധതികളുടെ ഉല്‍ഘടനം പത്മകുമാര്‍ നിര്‍വഹിച്ചു.പുതിയ പ്രസിഡന്റ് ആയി ഡോ ഹാരിസ് കെ ടി യെയും സെക്രട്ടറിയായി നൗഫല്‍ അമന്‍.ട്രഷറര്‍ ആയി ഫിറോസ് ലീഫോര്‍ട്ട് തെരെഞ്ഞെടുത്തു.