സ്വതന്ത്രസ്ഥാനാർഥിയുടെ വീടിനുനേരേ ആക്രമണം

കുറ്റിപ്പുറം: പാഴൂരിൽ കോൺഗ്രസുകാർ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയുടെ വീടിനുനേരേ ആക്രമണമുണ്ടായതായി പരാതി.പഞ്ചായത്തിലെ 20-ാം വാർഡിലെ എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥി അത്തിക്കാട്ട് ബീക്കുട്ടിയുടെ വീടിന് നേരെയാണ് ബുധനാഴ്ച രാത്രി ആക്രമണമുണ്ടായത്.പടക്കമെറിഞ്ഞ് ജനൽച്ചില്ലുകൾ പൊട്ടുകയും ചുമരിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.