മലപ്പുറം ജില്ലയിൽ വോട്ട് തടസപ്പെട്ട ബൂത്തുകളിൽ റീ പോളിംഗ് ആരംഭിച്ചു.

.തിരുരങ്ങാടി: എം 75 തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ 34 കിസാന്‍ കേന്ദ്രം വാര്‍ഡിലെ 01, ജി.എച്ച്‌. സ്കൂള്‍ തൃക്കുളം എന്നീ പോളിംഗ് സ്റ്റേഷനിലാണ് വോട്ടിംഗ് ആരംഭിച്ചത്, വളരെ മന്ദഗതിയാണ് പോളിംഗ് ശതമാനം.

വോട്ട് ചെയ്യാൻ വരി നിൽക്കുന്നവർ (ഫോട്ടോ രാജു )

മെഷീനുകള്‍ വോട്ടെടുപ്പിന്റെ ഫലം തിട്ടപ്പെടുത്താന്‍ കഴിയാത്തവിധം തകരാറായതിനാലാണ് റീ പോളിംഗ് നടത്തുന്നത്.

പ്രസ്തുത വാര്‍ഡുകളിലെ വോട്ടെണ്ണല്‍ വൈകുന്നേരം 8.00 മണിക്ക് അതാത് മുനിസിപ്പാലിറ്റി ഓഫീസുകളില്‍ വച്ച്‌ നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.