മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്; ടിക്കാറാം മീണ

തിരുവനന്തപുരം: മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പ്രവാസികള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ തന്നെ വോട്ടിംഗിന് സൗകര്യമെരുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രവാസി വോട്ടിനുള്ള സാങ്കേതിക തയാറെടുപ്പ് അവസാന ഘട്ടത്തിലെന്നും ടിക്കാറാം മീണ പറഞ്ഞു.

കോവിഡ് കാലത്ത് കൊട്ടിക്കലാശം ഒഴിവാക്കണമോ എന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് കാല നിയന്ത്രണങ്ങള്‍ പാലിക്കാനുള്ള ഉത്തരവാദിത്തം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. രാഷ്ട്രീയ കക്ഷികളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 31ന് ശേഷവും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഒരുക്കുമെന്നും ടിക്കാറാം മീണ.