ഫേസ്ബുക്ക് വഴി ഭീഷണിപ്പെടുത്തി പണം തട്ടൽ ജില്ലയിൽ വ്യാപകം.
താനൂർ: ഫേസ്ബുക്ക് വഴി ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഒരു സംഘം വ്യാപകമായി പലരെയും ഭീഷണിപ്പെടുത്തി വരുന്നുണ്ട്. ഇതിൽ ഒരു ലേഡി റിക്വസ്റ്റ് വരും ആദ്യം അത് സ്വീകരിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു വീഡിയോ കാൾ വരും. വീഡിയോ കാൾ വിളിച്ച സ്ത്രീ അവരുടെ ഡ്രസ്സ് അഴിച്ചു മാറ്റും അത് കാണുന്നതോടൊപ്പം കാൾ സ്വീകരിച്ച ആളുടെ ഫോട്ടോ അവർ റെക്കോർഡ് ചെയ്ത് ശേഷം എഡിറ്റ് ചെയ്ത് അശ്ളീല വീഡിയോ ആയി നമ്മൾക് അയച്ചുതരും അതിനു ശേഷം ഒന്നോ രണ്ടോ കൂട്ടുകാർക്ക് അത് അയച്ചതിന്റെ സ്ക്രീൻ ഷോട്ട് അയച്ചു തരും, ശേഷം എല്ലാ കൂട്ടുകാർക്കും അയക്കും എന്ന് ഭീഷണിപ്പെടുത്തൽ, എന്നട്ട് ഒരു നമ്പർ അയച്ചു തരും അതിലേക് ഗൂഗിൾ പേ വഴി 10000രൂപ അയക്കാൻ ആവശ്യപ്പെടും. അയച്ചു കഴിഞ്ഞാൽ വീണ്ടും പണം അവശ്യപെട്ടു ഇതേപോലെ ഭീഷണിപ്പെടുത്തും. എല്ലാവരും ഇത്തരം ഒരു റിക്വസ്റ് അല്ലെങ്കിൽ വീഡിയോ കാൾ വന്നാൽ അവരെ ബ്ലോക്ക് ചെയുക.
താനൂർ സ്റ്റേഷൻ പരിധിയിൽ നിരവധി പേർക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട് പരാതിയും ലഭിച്ചിട്ടുണ്ട് നടപടികൾ സ്വീകരച്ച് വരുന്നതായി താനൂർ പോലീസ് അറിയിച്ചു.