വരും ദിവസങ്ങളില്‍ കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

 

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വരുന്ന രണ്ടാഴ്ച വേണ്ട കരുതലുകള്‍ സ്വീകരിക്കണമെന്ന് മന്ത്രി ആവിശ്യപ്പെട്ടു. ആളുകള്‍ സ്വയം ലോക്ഡൗണ്‍ പാലിക്കണം. കോവിഡ് വ്യാപനം വീണ്ടും വര്‍ധിച്ചാല്‍ ഗുതരമായ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി. രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ കോവിഡ് പരിശോധന നടത്തണം. ആള്‍ക്കൂട്ടം കൂടുന്നതും മറ്റ് പൊതുയോഗങ്ങളും ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.