നിരവധി സ്ത്രീകളെ ഫേസ്ബുക്ക് വഴി ശല്യം ചെയ്യുന്ന ആൾ അറസ്റ്റിൽ

താനൂർ: മഞ്ചേരി സ്വദേശിയായ സനോജ്(32) കാരാട്ട് ഹൗസ് എന്നയാളെയാണ് താനൂർ ഇൻസ്‌പെക്ടർ പ്രമോദും സംഘവും അറസ്റ്റ് ചെയ്തത്. പ്രതി ഫേസ്ബുക്ക് മെസ്സന്ജർ വഴി 4 വർഷത്തോളമായി സംസ്ഥാനത്തിന്റെ പാലാഭാഗത്തുള്ള 2000ഓളം സ്ത്രീകൾക്കാണ് അശ്ളീല മെസ്സേജ്കളും ചാറ്റുകളുമായി ശല്യപ്പെടുത്തികൊണ്ടിരുന്നത്.

 

പ്രതിയെ താനൂർ പോലീസ് ചാറ്റിംഗ് വഴി താനൂരിൽ വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ ഫോൺ പരിശോദിച്ചപ്പോൾ ഫേസ്ബുക്ക് മെസ്സന്ജർ വഴി നിരന്തരം ജില്ലയിലെ പല സ്ഥലങ്ങളിലും ഉള്ള സ്ത്രീകളെ ശല്യം ചെയ്തു കൊണ്ട് മെസ്സേജ് അയച്ചതായി കാണപ്പെട്ടു. പ്രതിയുടെ മൊബൈൽ ഫോൺ ബന്തവസ്സിലെടുത്തു. ഫേസ്ബുക്ക് വാട്ട്സ്ആപ്പ് സോഷ്യൽ മീഡിയ വഴി ശല്യം ചെയുന്നവരെ പോലീസ് നിരീക്ഷിച്ചു വരികയാണെന്നും കൂടുതൽ പേരെ അടുത്ത ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുമെന്നും താനൂർ പോലീസ് പറഞ്ഞു. ഐ പി എസ് ഏച്ച് ഒ  പി പ്രമോദ് സി പി ഒ സലേഷ് സി പി ഒ വിമോഷ് എന്നിവരും പങ്കെടുത്തു. അനേഷണത്തിന് സ്പെഷൽ ടീമിനെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു.