എസ് .ഡി .പി .ഐ നേതൃത്വം സന്ദർശിച്ചു.

പുറത്തൂർ :പുറത്തൂർ പഞ്ചായത്തിലെ കാവിലക്കാടിൽ തീയിട്ട് നശിപ്പിച്ച കാറ്ററിങ് സ്ഥാപനം എസ് ഡി പി ഐ സംഘം സന്ദർശിച്ചു .

 

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടത് പക്ഷ പ്രസിഡന്റ് സ്ഥാനാർഥി ആയി മത്സരിച്ച വ്യക്തിയെ പരാജയപെടുത്തിയ യു ഡി എഫ് സ്ഥാനാർത്ഥിയായ പനച്ചിൽ നൗഫലിന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനമാണിത് .ജനവിധി അംഗീകരിക്കാൻ തയ്യാറാവാത്ത സി പി എം ആണ് ഇതിന്റെ പിന്നിൽ എന്നാണ് യു ഡി എഫ് പോലും ആരോപിക്കുന്നത് .ഈ കിരാത കൃത്യത്തിൽ ഉൾപ്പെട്ടവരെയും ,അതിന് നേതൃത്വം കൊടുത്തവരെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരണം.

ജനവിധി മാനിക്കാത്ത ഫാസിസ്റ്റു മനോഭാവം ജനാധിപത്യത്തിന് ചേർന്നതല്ല .മുസ്‌ലീം സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ചു കത്തിക്കുന്ന നാദപുരം മോഡൽ മലപ്പുറത്തു അനുവദിക്കാൻ ആവില്ല.

എസ് ഡി പി ഐ പ്രധിനിധി സംഘത്തിൽ മംഗലം മേഖലാ പ്രസിഡന്റ് റഹീസ് പുറത്തൂർ ,പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് പുതുപ്പള്ളി ,മംഗലം മേഖലാ കമ്മിറ്റി അംഗം ശംസുദ്ധീൻ മുട്ടന്നൂർ ,ലത്തീഫ് കുറുമ്പടി ,അലി ആശുപത്രിപ്പടി ,അഷ്‌റഫ് കാവിലക്കാട് ,ജാഫർ ആശുപത്രിപ്പടി ,അൻവർ എന്നിവർ ഉണ്ടായിരുന്നു .