നടിയെ അപമാനിച്ച കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞു; മലപ്പുറം ജില്ലക്കാർ

കൊച്ചി: കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ നടിയെ അപമാനിച്ച കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞു. മലപ്പുറം ജില്ലയിലെ മങ്കട, കടന്നമണ്ണ സ്വദേശികളായ 24 ഉം 25ഉം വയസ്സുള്ളവരാണ് പ്രതികള്‍. ഇര്‍ഷാദ്, ആദിൽ എന്നിവരാണ് കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് മാളിൽ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത്.

നടിയുടെ മൊഴിയെടുത്ത ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുക.

 

കൊച്ചിയില്‍ നിന്ന് തിരിച്ച പോലീസ് അന്വേഷണ സംഘം പ്രതികളെ ചോദ്യം ചെയ്യും.

ജോലി ആവശ്യത്തിനായാണ് തങ്ങൾ കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള തീവണ്ടി എത്താൻ ഒരുപാട് സമയമുള്ളതിനാലാണ് കൊച്ചി ലുലു മാളിലെത്തിയതെന്നും യുവാക്കൾ പറയുന്നു. ഇവിടെ വച്ച് നടിയെ കണ്ടെന്നും അടുത്തു പോയി സംസാരിച്ചെന്നും യുവാക്കൾ പറയുന്നു. എന്നാൽ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഒരു ദുരുദേശ്യത്തോടെയും അല്ല കൊച്ചിയിൽ എത്തിയതെന്നും യുവാക്കൾ പറയുന്നു.