Fincat

തളിപ്പറമ്പ് മാര്‍ക്കറ്റില്‍ കടകളില്‍ വന്‍ തീപ്പിടുത്തം

കണ്ണൂര്‍: തളിപ്പറമ്പ് മാര്‍ക്കറ്റില്‍ കടകളില്‍ വന്‍ തീപ്പിടുത്തം. വൈകീട്ട് അഞ്ച് മണിയോടെയാണ് മാര്‍ക്കറ്റ് റോഡിലെ ന്യൂ സ്റ്റോര്‍ സ്റ്റേഷനറി കടയില്‍ തീപ്പിടുത്തം ഉണ്ടായത്. ഞായറാഴ്ചയായതിനാല്‍ കട അടച്ചിട്ടിരിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് നിഗമനം.

1 st paragraph

കട മുഴുവന്‍ കത്തി നശിച്ചു. മറ്റ് കടകളിലേക്കും തീ വ്യാപിക്കുകയാണ്. തൊട്ടടുത്തുള്ള കടകളിലെ സാധങ്ങള്‍ വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് മാറ്റുകയാണ്. മൂന്ന് കടകളിലേക്കും കെട്ടിടത്തിന്റെ മുകള്‍ഭാഗത്തേക്കും തീ വ്യാപിച്ചു. ന്യൂ സ്റ്റോര്‍ സ്റ്റേഷനറി കടയുടെ ഗോഡൗണ്‍ മുഴുവനായി കത്തി നശിച്ചു. രണ്ട് യൂണിറ്റ് അഗ്നിശമന സേനാ സ്ഥലത്തെത്തിയിട്ടുണ്ട്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.