നടിയെ അപമാനിച്ചവരെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു

 

കൊച്ചിയിലെ മാളില്‍ നടിയെ അപമാനിച്ചവരെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. ഇന്ന് അറസ്റ്റുണ്ടായേക്കും. ഇന്നലെ പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. നടിയെ അപമാനിച്ച ശേഷം എറണാകുളം നോര്‍ത്ത് റയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രതികള്‍ വടക്കന്‍ ജില്ലകളിലേക്കുള്ള ട്രെയിനിലാണ് യാത്ര ചെയ്തത്.