വൈറലായി പൊലീസിന് കൈക്കൂലി നൽകുന്ന വിഡിയോ

വൈറലായി പൊലീസിന് കൈക്കൂലി നൽകുന്ന വിഡിയോ. സ്ത്രീയുടെ കയ്യിൽ നിന്ന് കൈക്കൂലി വാങ്ങുന്ന വിഡിയോ പുറത്ത് വന്നതോടെയാണ് കൈക്കൂലി കാര്യം ലോകമറിഞ്ഞത്. കയ്യിൽ പണമെടുത്തതിന് ശേഷം വനിതാ പൊലീസിന്റെ പോക്കറ്റിൽ വയ്ക്കുകയാണ് ഒരു സ്ത്രി. ഇതിന് ശേഷം പൊലീസ് തലയാട്ടുന്നു. അതിന് ശേഷം അതിനടുത്ത് നിൽക്കുന്ന പൊലീസിനെയും കാമറയിൽ കാണുന്നുണ്ട്.

https://twitter.com/mat_jane_de_yar/status/1339741529200443392?s=20

മുപ്പത് സെക്കന്റോളമുള്ള ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഗൂഗിൾ പേയല്ല, ഫോൺ പേയല്ല, നേരിട്ട് പോക്കറ്റിലേയ്ക്ക് പണമെന്ന കുറിപ്പോടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. മുംബൈയിലെ സായി ചൗക്കിൽ നിന്നാണ് ദൃശ്യങ്ങളെന്ന് കണ്ടെത്തി. പൊലീസിന്റെ അഴിമതികളെ കുറിച്ചറിയാൻ സാധിച്ചെന്ന് സ്ഥലത്തെ ഡിസിപി പ്രതികരിച്ചു.

ആദ്യമായല്ല ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നതെന്ന വിമർശനങ്ങളുണ്ട്. ഫെബ്രുവരിയിൽ കൈക്കൂലി വാങ്ങുന്ന മറ്റൊരു പൊലീസിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു. വനിതാ പൊലീസ് കൈക്കൂലി വാങ്ങുന്ന വൈറൽ വിഡിയോ കാണാം.