Fincat

സിപിഎം – ലീഗ് സംഘർഷം

ചാവക്കാട് : തിരുവത്ര ചെങ്കോട്ടയിൽ രാത്രി എട്ടുമണിയോടെ ആയിരുന്നു സിപിഎം – ലീഗ് സംഘർഷം ഉണ്ടായത്. ലീഗ് പ്രവർത്തകരായ അഞ്ചുപേർക്ക് പരിക്കേറ്റു

 

 

കഴിഞ്ഞ ദിവസം മുസ്ലിംലീഗിന്റെ കൊടിത്തോരണങ്ങൾ സിപിഎം നശിപ്പിച്ചിരുന്നു എന്ന് ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപെട്ടു നടന്ന പ്രകടനത്തിനിടെയായിരുന്നു സംഭവം നടന്നതെന്ന് പ്രവർത്തകർ പറഞ്ഞു.

 

അതെ സമയം, പ്രകടനം തങ്ങളുടെ ഓഫിസിനു മുന്നിൽ എത്തിയപ്പോൾ മനപ്പൂർവം പ്രകോപനം സൃഷ്ടിക്കുകയും പന്തം എറിയുകയും മുൻ ബ്രാഞ്ച്സെക്രട്ടറിയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി സി.പി.എം ആരോപിച്ചു.

 

പരിക്കേറ്റ ലീഗ് പ്രവർത്തകരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2nd paragraph