Main Banner

നിശാപാര്‍ട്ടിയില്‍ നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ ലഹരിമരുന്നുകള്‍ പിടികൂടി

അറുപതോളം പേര്‍ പിടിയിലായി. ഇതില്‍ 25 പേര്‍ സ്ത്രീകളാണ്.

ഇടുക്കി: വാഗമണ്ണില്‍ സ്വകാര്യറിസോര്‍ട്ടിലെ നിശാപാര്‍ട്ടിയില്‍ നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ ലഹരിമരുന്നുകള്‍ പിടികൂടി. സംഭവത്തില്‍ അറുപതോളം പേര്‍ പിടിയിലായി. ഇതില്‍ 25 പേര്‍ സ്ത്രീകളാണ്. ഇവരെ ചോദ്യംചെയ്തുവരികയാണെന്നും തുടര്‍നടപടികള്‍ അടുത്തദിവസം സ്വീകരിക്കുമെന്നും ഇടുക്കി എഎസ്പി സുരേഷ്‌കുമാര്‍ പറഞ്ഞു. എല്‍എസ്ഡിയും ഹെറോയിനും കഞ്ചാവും മറ്റ് ലഹരിമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്.

1 st paragraph

വട്ടത്താലിലെ സ്വകാര്യറിസോര്‍ട്ടിലായിരുന്നു നിശാപാര്‍ട്ടി നടന്നത്. ഞായറാഴ്ച വാഗമണ്ണിലെ ഒരു റിസോര്‍ട്ടില്‍ ലഹരിമരുന്നു നിശാപാര്‍ട്ടി നടക്കുമെന്ന് രണ്ടുദിവസം മുമ്പ് ഇടുക്കി എസ്പി അടക്കമുള്ളവര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ റിസോര്‍ട്ട് കഴിഞ്ഞ രണ്ടുദിവസമായി പോലിസിന്റെ നിരീക്ഷണത്തിലായിരുന്നു. റിസോര്‍ട്ടില്‍ ഞായറാഴ്ച വൈകുന്നേരം മുതല്‍ പാര്‍ട്ടി നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പോലിസും നര്‍ക്കോട്ടിക് സംഘവും സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു. പ്രധാന റോഡില്‍നിന്ന് ഏറെ ഉള്ളിലേക്ക് കയറിയാണ് റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്.