ആഫ്രിക്കൻ തത്ത കുഞ്ഞിന് രക്ഷകരായി അഗ്നി രക്ഷാ സേന 

ആറ്റിങ്ങൾ: കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കുറക്കട പാലവിള വീട്ടിൽ ഫാത്തിമ 18 ദിവസം മാത്രം പ്രായമായ അവരുടെ തത്ത കുഞ്ഞിന്റെ കാലിൽ ഇടുന്ന ഐഡന്റിറ്റി ക്ലോസ് റിങ് ഇറുകി നീരു വച്ച നിലയിൽ ഫയർഫോഴ്സ് ഓഫീസിൽ എത്തിച്ചത്. സേനാംഗങ്ങൾ അതീവ ശ്രദ്ധയോടെ ഒരു മണിക്കൂറോളം പരിശ്രമിച്ച് പക്ഷി കുഞ്ഞിന്റെ കാലിലെ റിങ് മുറിച്ച് മാറ്റി രക്ഷപ്പെടുത്തി. ലക്ഷങ്ങൾ വിലമതിക്കുന്ന ഇനത്തിൽപ്പെട്ട വളർത്തുപക്ഷി വർഗ്ഗമാണ് ഇത്.