കൊക്കയിൽ വീണ്  കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.

വയനാട്: നെല്ലിയാമ്പതി സീതാർകുണ്ട് കൊക്കയിൽ വീണ്  കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം മേലൂർ സ്വദേശി സന്ദീപിന്‍റെ മൃതദേഹം ആണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെടുത്തത്. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ആയിരുന്നു തിരച്ചിൽ. അപകടത്തിൽപ്പെട്ട രഘുനന്ദനേ പരിക്കുകളോടെ ഇന്ന് രാവിലെയാണ്  രക്ഷപ്പെടുത്തിയത്.