കഞ്ചാവുമായി പൊന്നാനി സാദേശികളായ മൂന്ന് പേർ പിടിയിൽ.

വാളയാർ: പാലക്കാട്‌ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള എ ഇ സി സ്‌ക്വാഡും – പാലക്കാട്‌ എക്‌സൈസ് റേഞ്ച് ടീമും സംയുക്തമായി വാളയാറിൽ നടത്തിയ വാഹന പരിശോധനയിൽ

KL-51-J-8675 നമ്പർ ഹ്യൂണ്ടായ് കാറിൽ കടത്തുകയായിരുന്ന 2 കിലോ കഞ്ചാവുമായി മലപ്പുറം -പൊന്നാനി സ്വദേശികളായ ഷഫീക്,അമൽ ബഷീർ,രാഹുൽ എന്നിവർ പിടിയിലായി.

 

പാർട്ടിയിൽ എ ഇ സി സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ.എസ്.പ്രശോഭ്, പാലക്കാട് റേഞ്ച് ഇൻസ്‌പെക്ടർ എസ്.റിയാസ്,പ്രിവന്റീവ് ഓഫീസർ കെ ജയപ്രകാശ്, സിഇഒ മാരായ ബി ഷൈബു, കെ ജ്ഞാനകുമാർ,എസ് അഭിലാഷ്, എം അഷറഫലി, എ ബിജു, എക്‌സൈസ് ഡ്രൈവർ കെ ജെ ലൂക്കോസ് പാലക്കാട്‌ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എ രജീഷ് കുമാർ, സിഇഒ മാരായ എം എം യാസർ അറഫാത്, പി ബിനു, ആർ രജിത് എന്നിവരുമുണ്ടായിരുന്നു.