അമിതവേഗത്തിൽ വന്ന ചരക്ക് വാഹനം മതിലും വീടും തകർത്തു.

കൊണ്ടോട്ടി: അമിതേവേഗത്തിൽ വളവ് തിരിഞ്ഞ് വന്ന ചരക്ക് വാഹനമാണ് വീടിനുള്ളിലേക്ക് കയറി വരാന്തയും കിടപ്പ് മുറിയും പൂർണ്ണമായും തകർന്നു. ലോറിയിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. വീടിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. എൻ എച്ച് കോളനി നരിക്കോടൻ ശശിധരന്റെ വീടാണ് തകർന്നത്.

ചരക്ക് ലോറി വീട്ടിനുള്ളിലേക്ക് ഇടിച്ചു നിൽക്കുന്നു(ഫോട്ടോ രാജു മുള്ളബാറ)

എല്ലുപൊടി ചാക്കുകളുമായി മിനി ഊട്ടി ഭാഗത്ത് നിന്നും കോളനി റോഡ് ഭാഗത്ത് പോകുകയായിരുന്ന ലോറി അമിത വേഗതയിൽ മതിൽ തകർത്ത് വീടിനുള്ളിലേക്ക് കയറി നിൽക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

ലോറിയുടെ മുൻഭാഗം കിടപ്പുമുറിയിലും പിൻ ഭാഗം വരാന്തയിലുമാണ് കിടന്നിരുന്നത്.

കിടപ്പ് മുറിയിലെ കട്ടിളയും ജനലും എല്ലാം തകർത്തു എല്ലുപൊടിയുടെ ചാക്കകൾ വീടിനുള്ളിലാണ് ഇപ്പോൾ.

ലോറിയിലുണ്ടായിരുന്ന മൂന്ന് പേരും കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. പോലീസ് നടപടികൾ സ്വീകരിച്ചു.