ഒരുവോട്ടറെ പോലും നേരിട്ട് കാണാനാകാത്ത ഫാത്തിമക്കുട്ടി ജയിച്ചത് 196 വോട്ടിന്.

കൊ​ള​ത്തൂ​ർ: പ്ര​ചാ​ര​ണ സ​മ​യ​ത്ത് ഒ​രു​വോ​ട്ട​റെ പോ​ലും നേ​രി​ട്ട് കാ​ണാ​നാ​കാ​ത്ത ഫാ​ത്തി​മ​ക്കു​ട്ടി ജ​യി​ച്ച​ത് 196 വോ​ട്ടി​ന്. സ​ത്യ​പ്ര​തി​ജ്ഞ​ക്കെ​ത്തി​യ​ത് 21 ദി​വ​സം പ്രാ​യ​മാ​യ കൈ​ക്കു​ഞ്ഞു​മാ​യി.

ഫാത്തിമ്മ കുട്ടിയ്ക്ക് പ്രവർത്തകർ ഹാരമണിയിക്കുന്നു

കു​റു​വ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 16ാം വാ​ർ​ഡ് ച​ന്ത​പ്പ​റ​മ്പി​ലെ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി പു​ള്ളി​യി​ൽ ഫാ​ത്തി​മ​ക്കു​ട്ടി​ക്കാ​ണ് പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യ​തി​നാ​ൽ വോ​ട്ട​ർ​മാ​രെ നേ​രി​ട്ട് ക​ണ്ട് വോ​ട്ട് ചോ​ദി​ക്കാ​നാ​കാ​തി​രു​ന്ന​ത്. അ​തി​ൽ പ​രി​ഭ​വ​മി​ല്ലാ​തെ നാ​ട്ടു​കാ​ർ അ​വ​രെ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു.

 

ക​ഴി​ഞ്ഞ​ദി​വ​സം സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ന് ഫാ​ത്തി​മ​ക്കു​ട്ടി​യെ​ത്തി​യ​ത് 21 ദി​വ​സം പ്രാ​യ​മു​ള്ള മ​ക​ൻ റി​സാ​നെ​യും എ​ടു​ത്താ​യി​രു​ന്നു. മ​ക​നെ ഭ​ർ​തൃ​മാ​താ​വി​നെ ഏ​ൽ​പി​ച്ചാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​ത​ത്. ഭ​ർ​ത്താ​വ് അ​ല​വി​ക്കു​ട്ടി പു​ള്ളി​യി​ൽ, ക​ഴി​ഞ്ഞ​ത​വ​ണ ഇ​തേ വാ​ർ​ഡി​ൽ നി​ന്ന് 160 വോവോട്ടിന്റെ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് വി​ജ​യി​ച്ച​ത്.

 

ഇ​ത്ത​വ​ണ വ​നി​ത വാ​ർ​ഡാ​യ​തോ​ടെ ഫാ​ത്തി​മ​ക്കു​ട്ടി മ​ത്സ​ര​ത്തി​നി​റ​ങ്ങി. ഇ​വ​രു​ടെ അ​ഭാ​വ​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​ന് അ​ല​വി​ക്കു​ട്ടി​യാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ​ തെര​ഞ്ഞെ​ടു​പ്പി​ന് ര​ണ്ടാ​ഴ്ച മു​മ്പാ​ണ്​ ആ​ൺ​കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി​യ​ത്. വോ​ട്ട​ർ​മാ​രോ​ട് ന​ന്ദി പ​റ​യാ​ൻ പോ​കാ​നൊ​രു​ങ്ങു​ക​യാ​ണ് ഫാ​ത്തി​മ​ക്കു​ട്ടി.