മൈദ ചാക്കുകളുടെ മറവിൽ കടത്തുകയായിരുന്ന നിരോധിത ലഹരി വസ്തുക്കൾ പിടികൂടി
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് വന്‍ ലഹരി വേട്ട. അഞ്ചു വാഹനങ്ങളിലായി കടത്തുകയായിരുന്ന അരകോടി രൂപയുടെ നിരോധിത പുകയില ലഹരി ഉല്‍പന്നങ്ങള്‍ കുറ്റിപ്പുറം പൊലീസ് പിടികൂടി.
ലോറികളില്‍ മൈത ചാക്കുകള്‍കളുടെ മറവിലാണ് ലക്ഷങ്ങള്‍ വിലവരുന്ന നിരോധിത പുകയില ലഹരി ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്.
ഒരു വലിയ ലോറിയും നാലു സ്വകാര്യ വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുക്കുകയും ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെടുകയും ചെയ്തു.
ബുധനാഴ്ച രാവിലെ ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന .