ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തി കൊലപ്പെടുത്തി.

കാസർകോട്: ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തി കൊലപ്പെടുത്തി. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഔഫ് എന്ന് വിളിക്കുന്ന അബ്ദുള്‍ റഹ്മാനെയാണ് കൊലപ്പെടുത്തിയത്. ഡിവൈഎഫ്ഐ കല്ലൂരാവി യൂണിറ്റ് എക്സിക്യുട്ടീവ് അംഗമാണ് കൊല്ലപ്പെട്ട ഔഫ്.  സംഭവത്തിന് പിന്നിൽ  മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. മരിച്ച ഔഫിന് 27 വയസാണ്.

തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഈ പ്രദേശത്ത് ചില ദിവസങ്ങളായി മുസ്ലീം ലീഗ് ഡിവൈഎഫ്ഐ സംഘര്‍ഷം നിലനിന്നിരുന്നു. സംഘര്‍ഷത്തില്‍ ഒരു ലീഗ് പ്രവര്‍ത്തകനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.  സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന്കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.