പെട്രോള്‍ ഡിസല്‍ വില വര്‍ദ്ധനവിനെതിരെ കെ ജി ഒ എഫ് സായാഹ്ന ധര്‍ണ്ണ

മലപ്പുറം : പാചകവാത, പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കേരള ഗസ്റ്റഡ് ഓഫീസര്‍ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്‌ന ധര്‍ണ്ണ നടത്തി. മലപ്പുറം കെ എസ് ആര്‍ ടി സി പരിസരത്ത് നടന്ന ധര്‍ണ്ണ എ ഐ ടി യു സി ജില്ലാ സെക്രട്ടറി എം എ റസാഖ് ഉദ്ഘാടനം ചെയ്തു.

കെ ജി ഒ എഫ് ജില്ലാ പ്രസിഡന്റ് ജംഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ. നൗഫല്‍, സമര സമിതി കണ്‍വീനര്‍ എച്ച് വിന്‍സെന്റ്, സമര സമിതി ട്രഷറര്‍ ആശിഷ് മാസ്റ്റര്‍, കെ ജി ഒ എഫ് നേതാക്കളായ ഡോ. അബ്ദുള്ള, ഡോ. സക്കീര്‍ ഹുസൈന്‍, വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.