ജയിൽ ചാടിയത് കൊടുംകുറ്റവാളികൾ; ജാഗ്രതയിൽ പോലീസ്

തിരുവനന്തപുരം: കേരളത്തെ തന്നെ നടുക്കിയ പ്രമാദമായ വെമ്പായം കൊലക്കേസിലെ പ്രതിയും പാലക്കാട് ഗർഭിണിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ജയിൽ ചാടിയത് വലിയ വീഴ്ച. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നാണ് രണ്ട് കൊലക്കേസ് പ്രതികൾ ജയിൽ ചാടിയത്.

ഇരുവർക്കുമായി പോലീസ് സഹായത്തോടെ ജയിൽ വകുപ്പ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. വെമ്പായത്ത് പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ അതിക്രമിച്ച കയറി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രക്ഷപ്പെട്ട പ്രതികളിൽ ഒരാളായ രാജേഷ് കുമാർ. മറ്റെയാളാകട്ടെ പാലക്കാട് ഗർഭിണിയെ കൊലപ്പെടുത്തിയ ശ്രീനിവാസനുമാണ്.