സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് സസ്‌പെന്‍ഷന്‍

തൃശൂര്‍ ബിജെപിയില്‍ ഒന്‍പത് പേര്‍ക്ക് സസ്പെന്‍ഷന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് സസ്‌പെന്‍ഷന്‍. ഹിന്ദു ഹിന്ദുഐക്യവേദി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ കേശവദാസ്, മുന്‍ കൗണ്‍സിലര്‍ ലളിതാംബിക എന്നിവര്‍ ഉള്‍പ്പടെ ഒന്‍പത് പേരെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നും ബിജെപി ആറ് വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തത്. ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ മത്സരിച്ച ഡിവിഷനിലെ കൗണ്‍സിലര്‍ ആയിരുന്നു ലളിതംബിക. ബി ഗോപാലകൃഷ്ണന്‍ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് ചൂണ്ടി കാണിച്ച് കെ. കേശവദാസ് നേരത്തെ പരാതി നല്‍കിയിരുന്നു.