ശക്തമായ കാറ്റ്; കോഴിക്കോട് ഉള്ള്യേരിയില്‍ മരംപൊട്ടിവീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

കോഴിക്കോട്: ഉള്ള്യേരിയില് കാറ്റില് മരം പൊട്ടിവീണ് സ്കൂട്ടര് യാത്രികന് ദാരുണാന്ത്യം. തെരുവത്തുകടവ് ലക്ഷംവീട് ഉന്നതിയില് ഹരിദാസനാണ് മരിച്ചത്.

കൂടെ യാത്ര ചെയ്ത പടിഞ്ഞാറെ കക്കട്ടില് ശശിക്ക് ഗുരുതര പരിക്കേറ്റു.തിങ്കളാഴ്ച്ച വൈകീട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിലാണ് റോഡരികിലെ മരം പൊട്ടിവീണത്. അപകടത്തില് പരിക്കേറ്റ ശശി സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്.