സിപിഐ സ്ഥാപക ദിനം ആചരിച്ചു

മലപ്പുറം: സിപിഐ 95-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ പാര്‍ട്ടി ഓഫീസുകളിലും പാര്‍ട്ടി ബ്രാഞ്ചുകളിലും പാര്‍ട്ടി പതാക ഉയര്‍ത്തി. സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസായ കെ ദാമോദരന്‍ സ്മാരകത്തില്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം പി സുബ്രഹ്മണ്യന്‍ പതാക ഉയര്‍ത്തി. എം എ റസാഖ്, സി എച്ച് നൗഷാദ്, ഷംസു കാട്ടുങ്ങല്‍, കെ എം മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.

മലപ്പുറം സിപിഐ ഓഫീസില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം പി സുബ്രഹ്മണ്യന്‍ പതാക ഉയര്‍ത്തുന്നു

 

പൊന്നാനി മണ്ഡലം കമ്മിറ്റി ഓഫീസില്‍ മണ്ഡലം സെക്രട്ടറി രാജന്‍ പ്രാരത്ത് പതാക ഉയര്‍ത്തി. എ കെ ജബ്ബാര്‍, എ കെ നാസര്‍,മാജിദ് പങ്കെടുത്തു. തലക്കാട് ബ്രാഞ്ചില്‍ സെക്രട്ടറി കൃഷ്്ണകുമാര്‍ പതാക ഉയര്‍ത്തി. വണ്ടൂരില്‍ മണ്ഡലം സെക്രട്ടറി ഇ പി ബഷീര്‍ പതാക ഉയര്‍ത്തി. ലോക്കല്‍ സെക്രട്ടറി സി കെ ഷെരീഫ്, പി. റഫീഖ്, ജലീല്‍, ഇ കെ മൂസക്കോയ, പി. അബ്ബാസ്, യൂസഫ് ശശി എന്നിവര്‍ നേതൃത്വം നല്‍കി.

മലപ്പുറം കോട്ടപ്പടി ബ്രാഞ്ചില്‍ ഉമ്മര്‍ഹാജി പതാക ഉയര്‍ത്തി. പൊന്നേംപാടത്ത്് പ്രഭാതഭേരി നടത്തി.