ഉഡുപ്പിയിൽ വാഹനാപകടം: ചാവക്കാട് സ്വദേശി മരണപ്പെട്ടു.

പൊന്നാനി: ചാവക്കാട് ബ്ലാങ്ങാട് ബീച്ച് സിദ്ദീഖ് പള്ളി പരിസരം കോളനിയിൽ താമസിക്കുന്ന അമ്പലത്തുവീട്ടിൽ നിഷാദ് എന്നവരാണ് മരണപ്പെട്ടത്.

ചാവക്കാട് പൊന്നാനി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബാബുരാജ് ബസ്സിലെ ഡ്രൈവറായിരുന്ന നിഷാദ് ഇപ്പോൾ ബി ഫോർ യു മീൻ വണ്ടിയിലെ ഡ്രൈവറാണ്.

ഉടുപ്പിയിൽ വെച്ച് നിഷാദ് ഓടിക്കുന്ന വാഹനത്തിൻ്റെ ടയർ പഞ്ചറായതിനെ തുടർന്ന് ടയർ മാറ്റുന്നതിനിടയിൽ നിഷാദിൻ്റെ പിറകിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഇദ്ധേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.