ഭാര്യയുടെ സത്യപ്രതിഞ്ജയ്ക്ക് പോയി വന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ജലാശയത്തില്‍ മരിച്ച നിലയില്‍

ഫോറസ്റ്റ് വാച്ചറെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമരകംമെട്ട് കൊല്ലപ്പള്ളിൽ വീട്ടിൽ അനിൽ കുമാർ( 45) ൻ്റെ മൃതദേഹം ഉപ്പുതറ വള കോട് ജലാശയത്തിൽ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

ഭാര്യ – വിജി അനിൽകുമാർ പാമ്പാടുംപാറ ഗ്രാമ പഞ്ചായത്തിലെ 7-ാം വാർഡ് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെടതിനെ തുടർന്ന് നടന്ന സത്യപ്രതിജ്ഞയിൽ പങ്കെടുത്ത ശേഷം ജോലിസ്ഥലത്തേയ്ക്ക് പോയ അനിൽകുമാർ ജലാശയത്തിൽ മരിച്ചു കിടക്കുകയായിരുന്നു. മേൽ നടപടികൾക്കു ശേഷം മൃതദേഹം വീട്ടിൽ എത്തിച്ച് സംസ്കരിക്കും.